Latest Updates

പാണ സമുദായത്തില്‍പ്പെട്ടവരാണ് ഈ കഥ കൈകാര്യം ചെയ്യുന്നത് കളിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രായപരിധി ഒന്നുമില്ല നര്‍മ്മ ഭാഷണം നൃത്തം രസകരമായ പാട്ടുകള്‍ എന്നിവ ഈ കലയുടെ പ്രത്യേകതകളാണ്.     മണ്ണാന്‍ ചെറുമന്‍ തുടങ്ങി ഒട്ടേറെ പൊറാട്ടുകള്‍ ഈ കഥയിലൂടെ അവതരിപ്പിച്ചുവരുന്നു. നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ കലയ്ക്ക് പാലക്കാട് ജില്ലയില്‍ തൃശ്ശൂര്‍ ജില്ലയിലെ അപൂര്‍വം ചില പ്രദേശങ്ങളിലും മാത്രമേ പ്രചാരമുള്ളു. നാലുകാല്‍ പന്തലിട്ട് നടുവില്‍ കര്‍ട്ടന്‍ ഇട്ടാല്‍ അരങ്ങായി ആയി.  ചടുലമായ നൃത്തം രസകരമായ പാട്ടുകള്‍,  നര്‍മ്മ സംഭാഷണം എന്നിവ ഈ കലയുടെ പ്രത്യേകതകളാണ. ചോദ്യക്കാരന്‍ വിദൂഷകന്റെ ഭാഗവും കൈകാര്യം ചെയ്യുന്നു കൊയത്തുകഴിഞ്ഞ  പാടങ്ങള്‍,  ഒഴിഞ്ഞ പറമ്പുകള്‍,  എന്നിവിടങ്ങളിലൊക്കെ തത്കാലത്തേക്ക് തല്ലിക്കൂട്ടുന്ന വേദിയിലാണ് പൊറാട്ടുകളി നടത്തുന്നത്.

 മണ്ണാന്‍ -മണ്ണാത്തി,  ചെറുമി -ചെറുമന്‍,  കുറത്തി -കുറവന്‍ തുടങ്ങി ഒട്ടേറെ പൊറാട്ടുകള്‍ ഈ കലയിലൂടെ അവതരിപ്പിച്ചുവരുന്നു. കളിയാശാനും ചോദ്യക്കാരനും  ഇടയ്ക്ക് കഥാപാത്രങ്ങളാകുന്നു അതത്  സമുദായത്തിന്റെ ് ജീവിതരീതി ഫലിതരൂപത്തില്‍ രംഗത്ത് അവതരിപ്പിക്കുകയാണ് ഈ കലയിലൂടെ ചെയ്യുന്നത്. പുരുഷന്മാരാണ് സ്ത്രീവേഷം കെട്ടുന്നത്. 

 

Get Newsletter

Advertisement

PREVIOUS Choice